---
title: "ഓൺലൈൻ ബിസിനസ് വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടി; പരാതിയിൽ കേസെടുത്തു"
english_title: "Online Business Fraud 17 Lakh Cheated Trichambaram Native Case Filed Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382883/online-business-fraud-17-lakh-trichambaram-kannur-case"
published_at: "2026-09-16T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa27181eb5a_IMG-20191107-WA0079.jpg"
keywords: ["Kannur Fraud News", "Online Fraud News", "Trichambaram News", "Kerala Police"]
---

# ഓൺലൈൻ ബിസിനസ് വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടി; പരാതിയിൽ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** ഓൺലൈൻ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു.സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന അർഗോർ ഹെർഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി പ്രവർത്തിക്കുന്ന ഹേമയുടെ പേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്:** ഓൺലൈൻ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു.സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന അർഗോർ ഹെർഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി പ്രവർത്തിക്കുന്ന ഹേമയുടെ പേരിലാണ് കേസ്.

തൃച്ചംബരം താഴെ വളപ്പിൽ വീട്ടിൽ സി.ബി. ജയശീൽ (54) എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.

2026 ജൂൺ 30-ന് അർഗോർ ഗോൾഡ് വാല്യു ഡോട്ട്കോം എന്ന വെബ്സൈറ്റ് വഴി ലഭിച്ച പരസ്യത്തിൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 10,000 രൂപയ്ക്ക് 13,000 രൂപ ലഭിക്കും എന്ന വാഗ്ദാനം നൽകി, ജൂലൈ 5 മുതൽ 12 വരെ പല തവണകളായി 17,00,991 രൂപ കൈപ്പറ്റിയെങ്കിലും വാഗ്ദാനം ചെയ്ത പണമോ നിക്ഷേപിച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382883/online-business-fraud-17-lakh-trichambaram-kannur-case)