---
title: "പട്ടുവത്ത് ബീക്കൺ ടൗൺ സർവ്വേ ആരംഭിച്ചു; വെള്ളിക്കീൽ മുതൽ സ്നേഹനികേതൻ വരെ"
english_title: "Pattuvam Gramapanchayat Project Beacon Town Survey Started Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382885/pattuvam-beacon-town-survey-started-taliparamba-kannur"
published_at: "2026-09-16T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa28364c28d_simple-card.jpg"
keywords: ["Pattuvam News", "Taliparamba News", "Beacon Town Project"]
---

# പട്ടുവത്ത് ബീക്കൺ ടൗൺ സർവ്വേ ആരംഭിച്ചു; വെള്ളിക്കീൽ മുതൽ സ്നേഹനികേതൻ വരെ

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൗൺ സർവ്വേ ആരംഭിച്ചു.വെള്ളിക്കീൽ ജംഗ്ഷൻ മുതൽ മുറിയാത്തോട് ടൗൺ ഉൾപ്പെടെ ഡി.എസ്.എസ് സ്നേഹനികേതൻ വരെയുള്ള പ്രദേശമാണ് ബീക്കൺ ടൗൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്.മംഗലശ്ശേരി റോഡ് ജംഗ്ഷനിലെ മാധവനഗറിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ സർവ്വേ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **പട്ടുവം ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൗൺ സർവ്വേ ആരംഭിച്ചു.വെള്ളിക്കീൽ ജംഗ്ഷൻ മുതൽ മുറിയാത്തോട് ടൗൺ ഉൾപ്പെടെ ഡി.എസ്.എസ് സ്നേഹനികേതൻ വരെയുള്ള പ്രദേശമാണ് ബീക്കൺ ടൗൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്.മംഗലശ്ശേരി റോഡ് ജംഗ്ഷനിലെ മാധവനഗറിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ സർവ്വേ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേശൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി വിനീത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. സനൽ, വി.വി ദിനേശൻ, കെ.കെ സൈഫുദ്ദീൻ, അനഘ രവീന്ദ്രൻ, സി.ടി മാജിത, പി.എസ് ശശികല, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി സജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.സി ശ്രീജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ. ബിന്ദു സ്വാഗതം പറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഗവ. മോഡേൺ റസിഡൻഷ്യൽ സ്കൂൾ, പട്ടുവം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പട്ടുവം ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളുമാണ് സർവ്വേക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382885/pattuvam-beacon-town-survey-started-taliparamba-kannur)