---
title: "കാൽനടയാത്രക്കിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ ഇരിണാവ് സ്വദേശി മരിച്ചു"
english_title: "Man Died After Goods Auto Hit During Walk In Irinavu Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382983/goods-auto-hit-pedestrian-died-irinavu-kannur"
published_at: "2026-09-16T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaaab7a60640_IMG-20191107-WA0206.jpg"
keywords: ["Kannur News", "Accident News", "Irinavu News", "Kerala News"]
---

# കാൽനടയാത്രക്കിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ ഇരിണാവ് സ്വദേശി മരിച്ചു

> **Lead Summary:** **ഇരിണാവ്: **കാൽനടയാത്രക്കിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ ഇരിണാവ് സ്വദേശി മരിച്ചു. കെ.വി ശശിധരൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**ഇരിണാവ്: **കാൽനടയാത്രക്കിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ ഇരിണാവ് സ്വദേശി മരിച്ചു. കെ.വി ശശിധരൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശശിധരനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയിരുന്നു. പിന്നീട് പോലീസ് സംഘം സിസിടിവികൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇടിച്ച വാഹനം കണ്ടെത്തിയതും ഡ്രൈവറെയും ഓട്ടോയും കസ്റ്റഡിയിൽ എടുത്തതും. മാടായി മൊട്ടാമ്പ്രത്തെ മുഹമ്മദ് ബഷീറാണ് പിടിയിലായത്.ഇരിണാവ് യു.പി സ്കൂൾ സ്ഥാപകൻ പരേതനായ കെ.എം ഗോവിന്ദൻ മാസ്റ്ററുടെയും പരേതയായ കെ.വി കാർത്യായനി ടീച്ചറുടെയും മകനാണ്.

ഭാര്യ: എ.വി നിഷ (പഴങ്ങോട്). മക്കൾ: നിധിൻ (വിദേശം), മിഥുൻ (അധ്യാപകൻ, ഇരിണാവ് ഹിന്ദു എ.എൽ.പി). മരുമക്കൾ: ദിവ്യ (കാഞ്ഞങ്ങാട്), വീണ (അരോളി). സഹോദരങ്ങൾ: കെ.വി മോഹനൻ (മാനേജർ, ഇരിണാവ് യു.പി സ്കൂൾ), ഉണ്ണികൃഷ്ണൻ, കെ.വി ഗീത (റിട്ട. അധ്യാപിക, ഇരിണാവ് യു.പി സ്കൂൾ), പരേതനായ സോമൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382983/goods-auto-hit-pedestrian-died-irinavu-kannur)