---
title: "എരുവേശ്ശിയിൽ പുലി സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് വനം വകുപ്പ് തിരച്ചിലും ഡ്രോൺ പരിശോധനയും നടത്തി"
english_title: "Eruvessy Tiger Presence Forest Department Search Drone Inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383164/eruvessy-tiger-presence-forest-search-drone-inspection"
published_at: "2026-09-17T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabf71fbf707_simple-card.jpg"
keywords: ["Eruvessy News", "Kannur News", "Forest Department News", "Kerala News"]
---

# എരുവേശ്ശിയിൽ പുലി സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് വനം വകുപ്പ് തിരച്ചിലും ഡ്രോൺ പരിശോധനയും നടത്തി

> **Lead Summary:** **എരുവേശ്ശി: **പഞ്ചായത്ത് ഒന്നാം വാർഡ് ചാത്തമല ഭാഗത്ത് കഴിഞ്ഞ ആഴ്ച പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഭാഗങ്ങളിൽ വനം വകുപ്പ് തിരച്ചിലും ഡ്രോൺ പരിശോധനയും നടത്തി.

## Article Content

**എരുവേശ്ശി: **പഞ്ചായത്ത് ഒന്നാം വാർഡ് ചാത്തമല ഭാഗത്ത് കഴിഞ്ഞ ആഴ്ച പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഭാഗങ്ങളിൽ വനം വകുപ്പ് തിരച്ചിലും ഡ്രോൺ പരിശോധനയും നടത്തി.

തിരച്ചിലിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയില്ല.

എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പരത്താനൽ, ഒന്നാം വാർഡ് മെമ്പർ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, രഞ്ജിത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383164/eruvessy-tiger-presence-forest-search-drone-inspection)