---
title: "ഫ്ലിപ്പ്കാർട്ടിൽ ഡ്രസ് ഓർഡർ ചെയ്തയാളുടെ 5.78 ലക്ഷം രൂപ തട്ടിയെടുത്തു"
english_title: "Taliparamba Flipkart Order Fraud 5.78 Lakh Lost Poovam Native"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383241/taliparamba-flipkart-order-fraud-578-lakh-lost"
published_at: "2026-09-18T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc81a4815e_1000355468.jpg"
keywords: ["Taliparamba Fraud News", "Kannur Crime News", "Online Fraud News", "Kerala News"]
---

# ഫ്ലിപ്പ്കാർട്ടിൽ ഡ്രസ് ഓർഡർ ചെയ്തയാളുടെ 5.78 ലക്ഷം രൂപ തട്ടിയെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **ഫ്ലിപ്പ്കാർട്ടിൽ ഡ്രസിന് ഓർഡർ ചെയ്ത പൂവം സ്വദേശിയുടെ 5,78,813 രൂപ തട്ടിയെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഫ്ലിപ്പ്കാർട്ടിൽ ഡ്രസിന് ഓർഡർ ചെയ്ത പൂവം സ്വദേശിയുടെ 5,78,813 രൂപ തട്ടിയെടുത്തു.

മണിയറമുറ്റത്തെ കുമ്പക്കര വീട്ടിൽ ദിലീപ്കുമാറിനാണ് (54) പണി കിട്ടിയത്.

ഫ്ലിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് പ്രകാരം ലഭിച്ച ഡ്രസ് പഴയതായി കണ്ടതിനാൽ തിരിച്ചു നൽകുന്നതിനായി ഗൂഗിളിൽ നിന്ന് കിട്ടിയ ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറിന്റെ 9304994763 നമ്പറിൽ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു.

പ്രതികൾ ദിലീപ്കുമാറിന്റെ അക്കൗണ്ട് ഡീറ്റെയിൽസും എടിഎം കാർഡിന്റെ പിൻനമ്പറും ഒടിപിയും ആവശ്യപ്പെട്ടതായി പറഞ്ഞുകൊടുത്തിരുന്നു.

ഇതിനു ശേഷം പരാതിക്കാരന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും ആഗസ്റ്റ് 24 മുതൽ 26 വരെയുള്ള കാലയളവിൽ പണം തട്ടിയെടുത്ത് ചതി ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383241/taliparamba-flipkart-order-fraud-578-lakh-lost)