---
title: "തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു"
english_title: "Taliparamba Souhrida Sangamam Press Club Event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383283/taliparamba-souhrida-sangamam-press-club-event"
published_at: "2026-09-18T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaceb9f0980e_IMG-20191107-WA0206.jpg"
keywords: ["Taliparamba News", "Press Club News", "Kannur News", "Kerala News"]
---

# തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലുള്ള ടാപ്കോസ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കോട്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലുള്ള ടാപ്കോസ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കോട്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തളിപ്പറമ്പ് ഡിവൈഎസ്പി ടി പി സുമേഷ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. റിട്ടയേർഡ് സബ് ഇൻസ്പെക്ടർ സി തമ്പാൻ ബിഎൻഎസ് ക്ലാസിന് നേതൃത്വം നൽകി.

ചടങ്ങിൽ വിശിഷ്ടാതിഥികളായി ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ മാസ്റ്റർ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജി ഒതറ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഉപഹാര സമർപ്പണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383283/taliparamba-souhrida-sangamam-press-club-event)