---
title: "ഭാരതീയ നിയമ സംഹിത ഓരോ പൗരനും അറിഞ്ഞിരിക്കണം: സി തമ്പാൻ"
english_title: "Bharatiya Nyaya Sanhita Awareness Class Taliparamba Online Press Club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383487/bharatiya-nyaya-sanhita-class-taliparamba-press-club-c-thamban"
published_at: "2026-09-19T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaea120b9155_1000866727.jpg"
keywords: ["Taliparamba News", "Bharatiya Nyaya Sanhita News", "Press Club News", "Kannur News"]
---

# ഭാരതീയ നിയമ സംഹിത ഓരോ പൗരനും അറിഞ്ഞിരിക്കണം: സി തമ്പാൻ

> **Lead Summary:** **തളിപ്പറമ്പ്: **രാജ്യത്തെ നിയമവ്യവസ്ഥകളെക്കുറിച്ച് ഓരോ പൗരനും അടിസ്ഥാനപരമായ അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് നിയമ സംഹിതാ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധേയനായ സി തമ്പാൻ പറഞ്ഞു. നിയമങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിലൂടെ നിരവധി കുറ്റകൃത്യങ്ങൾ തടയാനും നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൃത്യമായി മനസ്സിലാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **രാജ്യത്തെ നിയമവ്യവസ്ഥകളെക്കുറിച്ച് ഓരോ പൗരനും അടിസ്ഥാനപരമായ അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് നിയമ സംഹിതാ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധേയനായ സി തമ്പാൻ പറഞ്ഞു. നിയമങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിലൂടെ നിരവധി കുറ്റകൃത്യങ്ങൾ തടയാനും നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൃത്യമായി മനസ്സിലാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോക്സോ കേസുകൾ, ബലാത്സംഗം, റോഡപകടങ്ങൾ, കൊലപാതകം, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമവശങ്ങൾ അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകമായ നിയമവ്യവസ്ഥകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിയമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ഉയരുന്ന പരാതികളും അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും നിയമപരമായ കാഴ്ചപ്പാടിൽ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകർ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, വ്യാജവാർത്തകളുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്നിവയും ക്ലാസിൽ വിശദീകരിച്ചു.

തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഭാരതീയ നിയമ സംഹിതാ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസിനിടെ അംഗങ്ങൾ ഉന്നയിച്ച വിവിധ നിയമസംശയങ്ങൾക്കും സി തമ്പാൻ മറുപടി നൽകി.

ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് സുബൈർ സൂപ്പർ വിഷൻ അധ്യക്ഷത വഹിച്ചു. അജ്മൽ പുളിയൂൽ, കെ പി രാജീവൻ, മഹ്റൂഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383487/bharatiya-nyaya-sanhita-class-taliparamba-press-club-c-thamban)