---
title: "മദ്യപിച്ച് പിക്കപ്പ് വാൻ ഓടിച്ച ആലക്കോട് സ്വദേശിക്കെതിരെ കേസ്; വാഹനം കസ്റ്റഡിയിൽ"
english_title: "Drunk Driving Case Taliparamba Alakode Youth Pickup Van Seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383535/drunk-driving-case-taliparamba-pickup-van-seized-alakode"
published_at: "2026-09-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf7f4e450d5_1000868315.jpg"
keywords: ["Taliparamba News", "Drunk Driving News", "Alakode News", "Kannur Police News"]
---

# മദ്യപിച്ച് പിക്കപ്പ് വാൻ ഓടിച്ച ആലക്കോട് സ്വദേശിക്കെതിരെ കേസ്; വാഹനം കസ്റ്റഡിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **മദ്യപിച്ച് പിക്കപ്പ് വാൻ ഓടിച്ച ആലക്കോട് സ്വദേശിയുടെ പേരിൽ കേസെടുത്തു, വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തളിപ്പറമ്പ്: **മദ്യപിച്ച് പിക്കപ്പ് വാൻ ഓടിച്ച ആലക്കോട് സ്വദേശിയുടെ പേരിൽ കേസെടുത്തു, വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളാട് ദാരപ്പൻകുന്നിലെ കൂവത്തോട്ട് വീട്ടിൽ ജോയൽ ജോൺ (26)ന്റെ പേരിലാണ് കേസ്.

ഇന്നലെ രാത്രി 10.10ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്ഐ സി ജി സാംസൺ കാക്കത്തോട് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.

കെഎൽ 59 ഡബ്ല്യു 6207 നമ്പർ പിക്കപ്പ് വാനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383535/drunk-driving-case-taliparamba-pickup-van-seized-alakode)