---
title: "തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി"
english_title: "Taliparamba Rajarajeswara Temple Oorala Family Sree Rudrarchana Ritual"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383537/taliparamba-rajarajeswara-temple-oorala-family-rudrarchana"
published_at: "2026-09-20T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf800004b63_1000868332.jpg"
keywords: ["Taliparamba Rajarajeswara Temple News", "Kannur Temple News", "Taliparamba News", "Temple Rituals News"]
---

# തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി

> **Lead Summary:** തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ ഈശ്വര സേവയോട് അനുബന്ധിച്ച് ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി.

## Article Content

തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ ഈശ്വര സേവയോട് അനുബന്ധിച്ച് ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി.

എല്ലാ വർഷവും പുത്തരി മുതൽ 12 ദിവസം നീണ്ടുനിൽക്കുന്ന ഊരാള കുടുംബാംഗങ്ങളുടെ ഭജനയുടെ ഭാഗമായാണ് ഇത്.

വൈകുന്നേരം സഹസ്രനാമ അർച്ചനയും നടത്താറുണ്ട്. പെരുന്തട്ട ഈറ്റിശ്ശേരി നാരായണൻ നമ്പൂതിരി, ഇടയ്ക്കോത്ത് മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി, കള്ളറൂൽ വാസുദേവൻ നമ്പൂതിരി, മേപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383537/taliparamba-rajarajeswara-temple-oorala-family-rudrarchana)