---
title: "പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം"
english_title: "PNG Connection Holders Must Surrender LPG Connection Kannur Petroleum Ministry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383574/png-connection-holders-surrender-lpg-connection-kannur"
published_at: "2026-09-20T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafe24626bae_1000868991.jpg"
keywords: ["Kannur News", "PNG LPG News", "Petroleum Ministry News", "Kannur Consumer News"]
---

# പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം

> **Lead Summary:** **കണ്ണൂർ: **പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഒരേസമയം എൽപിജി കണക്ഷൻ കൂടി കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന് എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം.

## Article Content

**കണ്ണൂർ: **പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഒരേസമയം എൽപിജി കണക്ഷൻ കൂടി കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന് എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല.

ഒരേ ഉപഭോക്താവിന്റെ പേരിൽ ഒരേസമയം പിഎൻജി കണക്ഷനും എൽപിജി കണക്ഷനും നിലനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി. അതിനാൽ പിഎൻജി കണക്ഷൻ നിലവിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് അവരുടെ എൽപിജി കണക്ഷൻ ബന്ധപ്പെട്ട എൽപിജി വിതരണ ഏജൻസിയിൽ സറണ്ടർ ചെയ്ത് കണക്ഷൻ റദ്ദാക്കണം.

എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് ഉപഭോക്താക്കൾ ബന്ധപ്പെട്ട വിതരണ ഏജൻസിയുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383574/png-connection-holders-surrender-lpg-connection-kannur)