---
title: "പട്ടുവം മുറിയാത്തോട് കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു"
english_title: "Pattuvam Muriyathode Kudumbashree ADS Sneha Sangamam Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383600/pattuvam-muriyathode-kudumbashree-ads-sneha-sangamam"
published_at: "2026-09-21T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a14ec4be9_simple-card.jpg"
keywords: ["Pattuvam News", "Kudumbashree News", "Kannur News", "Sneha Sangamam News"]
---

# പട്ടുവം മുറിയാത്തോട് കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം മുറിയാത്തോട് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **പട്ടുവം മുറിയാത്തോട് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ടി ആർ ജയഗൗരി അധ്യക്ഷത വഹിച്ചു. എഡിഎസ് സെക്രട്ടറി പി സൗമ്യ റിപ്പോർട്ട് അവതരിപ്പിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സനൽ, എൻ ബാലൻ (സംയോജന വികസന സമിതി) എന്നിവർ പ്രസംഗിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് കെ കമലാക്ഷി, പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആദ്യ ചെയർ പേഴ്സൺ ടി ലത, ജില്ലയിലെ മികച്ച ശ്രമശക്തി അവാർഡ് ജേതാവ് കെ രോഹിണി, മികച്ച ക്ഷീര കർഷക സി ശകുന്തള, എൺപത് വയസ്സിനു മുകളിൽ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങളായ കെ മാധവി, പി ലക്ഷമിക്കുട്ടി, കെ നാരായണി, എം ഇ കല്യാണി എന്നിവരെ ആദരിച്ചു.

കലാമത്സരങ്ങളിൽ പങ്കെടുത്തവർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി ലത സമ്മാനദാനം നടത്തി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും എഡിഎസ് വൈസ് ചെയർപേഴ്സൺ എം വി രതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383600/pattuvam-muriyathode-kudumbashree-ads-sneha-sangamam)