---
title: "പട്ടുവം പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് പരിശോധന"
english_title: "Swachhata Hi Seva Campaign Inspection Migrant Workers Pattuvam Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383653/swachhata-hi-seva-inspection-migrant-workers-pattuvam"
published_at: "2026-09-21T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0ea8c10067_IMG-20191107-WA0184.jpg"
keywords: ["Kannur News", "Pattuvam News", "Swachhata Hi Seva News", "Local News"]
---

# പട്ടുവം പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് പരിശോധന

> **Lead Summary:** **തളിപ്പറമ്പ്:** പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ - 2026 ന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്ത് താമസിക്കുന്നിടത്ത് പരിശോധന നടത്തി.ഇല്ലംപറമ്പിലെ കോർ സ്റ്റോൺ ഗോഡൗണിലാണ് പരിശോധന നടത്തിയത്.

## Article Content

**തളിപ്പറമ്പ്:** പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ - 2026 ന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്ത് താമസിക്കുന്നിടത്ത് പരിശോധന നടത്തി.ഇല്ലംപറമ്പിലെ കോർ സ്റ്റോൺ ഗോഡൗണിലാണ് പരിശോധന നടത്തിയത്.

മാലിന്യം വലിച്ചെറിഞ്ഞതും, പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി.മാലിന്യം വലിച്ചെറിയാതിരിക്കൽ, പ്ലാസ്റ്റിക് മാലിന്യം കത്തിക്കാതിരിക്കൽ, നിരോധിത പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കൽ, ഹരിത കർമ്മസേനയുടെ സേവനം, ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനെക്കുറിച്ചും തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി.

ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി സുരേശൻ, പഞ്ചായത്ത് മെമ്പർ കെ സനൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ ബിന്ദു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് സ്വച്ഛതാ ഹി സേവയിൽ ഉൾപ്പെടുന്നത്.

പൊതു സ്ഥല ശുചീകരണം, ക്ലീൻലിനെസ് ഡ്രൈവുകൾ, ഡോർ-ടു-ഡോർ ബോധവൽക്കരണ ക്യാമ്പയിനുകൾ, വിദ്യാർത്ഥികൾക്കായി ക്വിസ് കോമ്പറ്റീഷനുകൾ, ഡിബേറ്റ് / ഡയലോഗ് പ്രസന്റേഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്വച്ഛതാ ഹി സേവയിലൂടെ ആസൂത്രണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383653/swachhata-hi-seva-inspection-migrant-workers-pattuvam)