---
title: "സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ കോൺഗ്രസ് സേവാദൾ ശുചീകരണം നടത്തി"
english_title: "Congress Sevadal Cleaned Schools After State School Games Kasaragod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383657/congress-sevadal-cleaned-schools-state-games-kasaragod"
published_at: "2026-09-21T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0ec8660d7e_IMG-20191107-WA0184.jpg"
keywords: ["Kasaragod News", "Congress Sevadal News", "School Games News", "Local News"]
---

# സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ കോൺഗ്രസ് സേവാദൾ ശുചീകരണം നടത്തി

> **Lead Summary:** **തൃക്കരിപ്പൂർ: **കോൺഗ്രസ് സേവാദൾ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ ശുചീകരണം നടത്തി.

## Article Content

**തൃക്കരിപ്പൂർ: **കോൺഗ്രസ് സേവാദൾ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ ശുചീകരണം നടത്തി.

കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് പ്രസാദ് ഒളവറയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ ഫായിസ് ബിരിച്ചേരി, രാജേഷ് മാപ്പിടിച്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പീതാംബരൻ നന്ദി പറഞ്ഞു.

അഫ്സൽ ഒളവറ, രാജൻ മാവിലാടം, അനീഷ് പടന്ന, ഹരീഷ്, സുനിതാ രവീന്ദ്രൻ, സൈതലവി, നാസർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് സേവാദൾ, മഹിളാ സേവാദൾ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383657/congress-sevadal-cleaned-schools-state-games-kasaragod)