---
title: "കണ്ണൂരിൽ വീട്ടിലെ അലമാരയിൽ നിന്ന് 21 കാൽ പവൻ മോഷണം, 24 ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതി"
english_title: "Gold Jewelry Theft 21 Pavan 24 Lakh Kannur City Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383694/gold-jewelry-theft-21-pavan-kannur-city-police-case"
published_at: "2026-09-21T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab11c315d18d_IMG-20191107-WA0081.jpg"
keywords: ["Kannur News", "Theft News", "Gold Theft News", "Kerala Police News"]
---

# കണ്ണൂരിൽ വീട്ടിലെ അലമാരയിൽ നിന്ന് 21 കാൽ പവൻ മോഷണം, 24 ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതി

> **Lead Summary:** **കണ്ണൂർ: **വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി പ്രസന്നയുടെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**കണ്ണൂർ: **വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി പ്രസന്നയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഈ മാസം 7ന് വൈകുന്നേരം 6 മണിക്കും 19ന് വൈകുന്നേരം 6.30 മണിക്കുമിടയിലാണ് പരാതിക്കാരിയുടെ വീട്ടിൽ കയറി അലമാരയിൽ സൂക്ഷിച്ച അഞ്ച് പവന്റെ മാല, 4 പവന്റെ ഒരു വള, രണ്ടര പവന്റെ വള, രണ്ട് പവന്റെ ചെയിൻ, പവന്റെ മോതിരം, മൂന്നര പവന്റെ നെക്ലേസ്, ഒന്നര പവന്റെ നെക്ലേസ്, ഒന്നേമുക്കാൽ പവന്റെ നെക്ലേസ് എന്നിവ ഉൾപ്പെടെ ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.

തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി.24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383694/gold-jewelry-theft-21-pavan-kannur-city-police-case)