---
title: "മസ്ജിദ് വരാന്തയിൽ യുവാവിനെ മർദിച്ച സംഭവം; എട്ട് പേർക്കെതിരെ കേസ്"
english_title: "Youth Assaulted at Mosque Verandah Case Against Eight Taliparamba News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383835/youth-assaulted-mosque-verandah-case-against-eight-taliparamba"
published_at: "2026-09-22T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab293a161f66_1000028032.jpg"
keywords: ["Taliparamba News", "Kannur News", "Crime News", "Assault Case"]
---

# മസ്ജിദ് വരാന്തയിൽ യുവാവിനെ മർദിച്ച സംഭവം; എട്ട് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മസ്ജിദ് വരാന്തയിൽ വെച്ച് യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **മസ്ജിദ് വരാന്തയിൽ വെച്ച് യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്.

കുറുമാത്തൂർ പൊക്കുണ്ട് മൂലക്കൽ പുതിയ പുരയിൽ ഹൗസിൽ ഹാരിസ് എം പി (48) ക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊയ്യത്തെ ഷുക്കൂർ, പൊക്കുണ്ട് കെ എൻ എം സലഫി മസ്ജിദിലെ ഉസ്താദ് സഹദ് ഉമ്മർ, കെ എൻ എം സലഫി മസ്ജിദ് പരിപാലന കമ്മിറ്റി സെക്രട്ടറി കേളോത്ത് വളപ്പിൽ മുസ്തഫ, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, പൊക്കുണ്ട് ഡയറിയിലെ മേമി, സലാം മാസ്റ്റർ, ചക്കണ്ടകത്ത് മുസ്തഫ, പൂമംഗലം മുസ്തഫ എന്നിവർക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ 18ന് പൊക്കുണ്ട് കെ എൻ എം മസ്ജിദിന്റെ വരാന്തയിൽ വെച്ച് എട്ട് പേരും ചേർന്ന് ഹാരിസിനെ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും മോപ്പിന്റെ വടി കൊണ്ട് കാലിൽ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയുമായിരുന്നു.

സംഭവത്തിന് കാരണം മസ്ജിദിലെ ഇമാം പദവിയിൽ നിന്ന് മുൻപ് പുറത്താക്കിയ രണ്ടാം പ്രതിയായ സഹദ് ഉമ്മറിനെ മസ്ജിദിലെ മദ്രസയുടെ ഉസ്താദായി ചുമതലപ്പെടുത്തിയത് ഹാരിസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണെന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383835/youth-assaulted-mosque-verandah-case-against-eight-taliparamba)