---
title: "തളിപ്പറമ്പിൽ നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി കാറിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്"
english_title: "Parked Lorry Rolls Back Hits Car Two Injured Taliparamba Accident News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383836/parked-lorry-hits-car-two-injured-kuttikol-taliparamba-accident"
published_at: "2026-09-22T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab294e49aba4_1000026335.jpg"
keywords: ["Taliparamba News", "Kannur Accident News", "Kuttikol News", "Crime News"]
---

# തളിപ്പറമ്പിൽ നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി കാറിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി കാറിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ലോറി ഡ്രൈവർക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി കാറിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ലോറി ഡ്രൈവർക്കെതിരെ കേസ്.

ഇന്നലെ കുറ്റിക്കോലിലാണ് അപകടമുണ്ടായത്. പയ്യന്നൂർ സ്വദേശിയായ മുഹമ്മദ് അലി ടി പി (54), ഇദ്ദേഹത്തിന്റെ ഭാര്യാമാതാവ് കുഞ്ഞാമിന എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് KL13 AT 1234 നമ്പർ കാറിൽ പോകുന്നതിനിടെ കുറ്റിക്കോൽ കോർ സ്റ്റോൺ എന്ന സ്ഥാപനത്തിന് സമീപം അപകടകരമായ വിധത്തിൽ പാർക്ക് ചെയ്ത KL41 D 8273 നമ്പർ ലോറി റോഡിലേക്ക് ഇറങ്ങിവന്ന് കാറിൽ ഇടിക്കുകയായിരുന്നു. കൂടാതെ റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്ത മറ്റൊരു കാറിലും ഇടിക്കുകയുണ്ടായി.

സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383836/parked-lorry-hits-car-two-injured-kuttikol-taliparamba-accident)