---
title: "വായാട് ഹിദായത്ത് നഗർ ചുള്ളിയിൽ മോഷണം; പൂട്ടിയ ഷെഡ് കുത്തിത്തുറന്ന് സാധനങ്ങൾ കവർന്നു"
english_title: "Theft at Vayad Hidayath Nagar Chulli Rubber Collection Materials Stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383916/theft-at-vayad-hidayath-nagar-chulli-shed-broken"
published_at: "2026-09-23T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab39e3010177_1000187504.jpg"
keywords: ["Kannur News", "Theft News", "Vayad News", "Crime News"]
---

# വായാട് ഹിദായത്ത് നഗർ ചുള്ളിയിൽ മോഷണം; പൂട്ടിയ ഷെഡ് കുത്തിത്തുറന്ന് സാധനങ്ങൾ കവർന്നു

> **Lead Summary:** വയാട്: ഹിദായത്ത് നഗർ ചുള്ളി ഭാഗത്ത് മോഷണം. പൂട്ടിയിട്ട ഷെഡ് കുത്തിത്തുറന്ന് റബ്ബർ പാൽ എടുക്കാൻ ഉപയോഗിക്കുന്ന ഡിഷ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു.

## Article Content

വയാട്: ഹിദായത്ത് നഗർ ചുള്ളി ഭാഗത്ത് മോഷണം. പൂട്ടിയിട്ട ഷെഡ് കുത്തിത്തുറന്ന് റബ്ബർ പാൽ എടുക്കാൻ ഉപയോഗിക്കുന്ന ഡിഷ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു.

ഏകദേശം 10,000 രൂപ വില വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. രാത്രി കാലങ്ങളിൽ ഈ പ്രദേശത്ത് കഞ്ചാവ് ലഹരി മാഫിയ വിലസുന്നുണ്ടെന്ന പരാതിയുമുണ്ട്.

സംഭവത്തിൽ പ്രദേശവാസികൾ നിയമപാലകരെ വിവരം അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383916/theft-at-vayad-hidayath-nagar-chulli-shed-broken)