---
title: "കാപ്പ പ്രതികളുടെ ആക്രമണം; ജയിൽ ഓഫീസറെ മർദ്ദിച്ചതിന് മൂന്നു പേർക്കെതിരെ കേസ്"
english_title: "Kapa Accused Attack Jail Officer Kannur Central Jail Case Against Three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384027/kannur-central-jail-officer-attacked-kapa-accused-case-registered"
published_at: "2026-09-24T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4cbe51c7db_IMG-20191107-WA0081.jpg"
keywords: ["Kannur News", "Central Jail News", "Kapa Accused News", "Kerala Police News"]
---

# കാപ്പ പ്രതികളുടെ ആക്രമണം; ജയിൽ ഓഫീസറെ മർദ്ദിച്ചതിന് മൂന്നു പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **തൃശൂരിൽ നിന്ന് എത്തിച്ച കാപ്പ പ്രതികളെ ദേഹപരിശോധന നടത്തുന്നതിനിടെ ജയിൽ ഓഫീസറെ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **തൃശൂരിൽ നിന്ന് എത്തിച്ച കാപ്പ പ്രതികളെ ദേഹപരിശോധന നടത്തുന്നതിനിടെ ജയിൽ ഓഫീസറെ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

സെൻട്രൽ ജയിൽ അസി. പ്രിസൺ ഓഫീസർ സയ്ദാലി അജ്സലിനെയാണ് കാപ്പ പ്രതികളായ വിഷ്ണു, ആദർശ് ചന്ദ്രശേഖരൻ, ബ്രഹ്മജിത്ത് എന്നിവർ മർദ്ദിച്ചത്. 22ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.

പ്രതികൾ അസി. പ്രിസൺ ഓഫീസറെ തെറി വിളിക്കുകയും ശ്വാസം മുട്ടുന്ന രീതിയിൽ കഴുത്തിന് കുത്തിപ്പിടിച്ച് വലതു കൈ കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ച് കുത്തുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്ത് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384027/kannur-central-jail-officer-attacked-kapa-accused-case-registered)