---
title: "ഇലക്ട്രിക് കെറ്റിൽ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം തട്ടിപ്പ്; മൂന്നു പേർക്കെതിരെ കേസ്"
english_title: "Electric Kettle Fraud Five And Half Lakh Cheated Alakode Police Case Against Three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384030/electric-kettle-fraud-alakode-police-case-five-lakh-cheated"
published_at: "2026-09-24T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4ce2fd0113_IMG-20191107-WA0184.jpg"
keywords: ["Kannur Crime News", "Alakode News", "Fraud Case News", "Online Fraud"]
---

# ഇലക്ട്രിക് കെറ്റിൽ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം തട്ടിപ്പ്; മൂന്നു പേർക്കെതിരെ കേസ്

> **Lead Summary:** **ആലക്കോട്: **ചൈനീസ് കമ്പനിക്ക് ഇലക്ട്രിക് കെറ്റിലുകൾ നൽകാനെന്ന വ്യാജേന യുവാവിന്റെ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.തേർത്തല്ലിയിലെ വെള്ളാറ വീട്ടിൽ അഖിൽ ജോസഫിന്റെ പരാതിയിലാണ് അമീർ റാഷിദ് ജമാദാർ, പ്രിയാൻഷു ഉപാധ്യായ്, ഷോങ്ഷൻ ബോയ ഇലക്ട്രിക് അപ്ലയൻസസ് കമ്പനി പ്രൊഡക്ഷൻ ഹെഡ് റേച്ചൽ സു എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തത്.

## Article Content

**ആലക്കോട്: **ചൈനീസ് കമ്പനിക്ക് ഇലക്ട്രിക് കെറ്റിലുകൾ നൽകാനെന്ന വ്യാജേന യുവാവിന്റെ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.തേർത്തല്ലിയിലെ വെള്ളാറ വീട്ടിൽ അഖിൽ ജോസഫിന്റെ പരാതിയിലാണ് അമീർ റാഷിദ് ജമാദാർ, പ്രിയാൻഷു ഉപാധ്യായ്, ഷോങ്ഷൻ ബോയ ഇലക്ട്രിക് അപ്ലയൻസസ് കമ്പനി പ്രൊഡക്ഷൻ ഹെഡ് റേച്ചൽ സു എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തത്.

അഖിൽ വിതരണക്കാരനായ അപ്കാ വി എന്ന ഇലക്ട്രിക് കെറ്റിൽ കമ്പനിക്ക് വേണ്ടി ചൈനയിലെ ഷോങ്ഷൻ ബോയ ഇലക്ട്രിക് അപ്ലയൻസസ് കമ്പനിയിലേക്ക് 500 ഇലക്ട്രിക് കെറ്റിൽ ആവശ്യപ്പെട്ട പ്രകാരം കെറ്റിൽ നിർമ്മിക്കുന്നതിനായി കമ്പനിയുടെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2026 സെപ്റ്റംബർ 20ന് മൂന്നര ലക്ഷവും 21ന് 2 ലക്ഷം രൂപയും ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിലേക്ക് ആർ.ടി.ജി.എസ് നെറ്റ് ബാങ്കിംഗ് വഴി അയച്ചുകൊടുത്തു.

പിന്നീട് കെറ്റിൽ അയക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയോട് അന്വേഷിച്ചപ്പോൾ കമ്പനിക്ക് പണം ലഭിച്ചില്ലെന്നായിരുന്നു വിവരം ലഭിച്ചത്.പരാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നും രണ്ടും പ്രതികൾ മൂന്നാം പ്രതിയായ കമ്പനി പ്രൊഡക്ഷൻ ഹെഡിന്റെ ഒത്താശയോടെ പണം തട്ടിയെടുത്തുവെന്ന് സംശയിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384030/electric-kettle-fraud-alakode-police-case-five-lakh-cheated)