---
title: "മുഖ്യമന്ത്രി വി.ഡി. സതീശന്റെ അജ്ഞാത സ്പോൺസർമാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ, ഡിവൈഎഫ്ഐയുടെ ചിത്രം വര മത്സരം ഇന്ന് തളിപ്പറമ്പിൽ"
english_title: "VD Satheesan Chartered Flight Controversy DYFI Protest Draw Face Win Prize"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384054/vd-satheesan-chartered-flight-controversy-dyfi-protest-draw-face-competition"
published_at: "2026-09-24T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5048d8b7ae_simple-card.jpg"
keywords: ["Taliparamba News", "Kannur News", "DYFI News", "VD Satheesan News"]
---

# മുഖ്യമന്ത്രി വി.ഡി. സതീശന്റെ അജ്ഞാത സ്പോൺസർമാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ, ഡിവൈഎഫ്ഐയുടെ ചിത്രം വര മത്സരം ഇന്ന് തളിപ്പറമ്പിൽ

> **Lead Summary:** **തളിപ്പറമ്പ്: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ചെലവ് വഹിച്ചവരെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ഇന്ന് സെപ്റ്റംബർ 24 വൈകുന്നേരം ആറുമണിക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം നടക്കുന്ന പ്രതിഷേധ പരിപാടി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ചെലവ് വഹിച്ചവരെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ഇന്ന് സെപ്റ്റംബർ 24 വൈകുന്നേരം ആറുമണിക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം നടക്കുന്ന പ്രതിഷേധ പരിപാടി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കുന്നവർ വരയ്ക്കുന്ന ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പവർകട്ട് നേരിടാനുള്ള എമർജൻസി ലൈറ്റ് ബംബർ സമ്മാനമായി നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയും നൽകും.

മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസർ ആരാണെന്ന് പൊതുസമൂഹത്തിന് അറിയണമെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദമാണ് പ്രതിഷേധത്തിന് പശ്ചാത്തലം.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384054/vd-satheesan-chartered-flight-controversy-dyfi-protest-draw-face-competition)