---
title: "തളിപ്പറമ്പ് തഹസിൽദാറായി കെ കെ സുനിഷ ചുമതലയേറ്റു"
english_title: "KK Sunisha Takes Charge As Taliparamba Tahsildar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384070/kk-sunisha-takes-charge-taliparamba-tahsildar"
published_at: "2026-09-24T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab520731d74d_1000878137.jpg"
keywords: ["Taliparamba News", "Kannur News", "Tahsildar News", "Taliparamba Taluk"]
---

# തളിപ്പറമ്പ് തഹസിൽദാറായി കെ കെ സുനിഷ ചുമതലയേറ്റു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് തഹസിൽദാറായി കെ.കെ. സുനിഷ ചുമതലയേറ്റു. കണ്ണൂർ കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് തഹസിൽദാറായി കെ.കെ. സുനിഷ ചുമതലയേറ്റു. കണ്ണൂർ കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയായ സുനിഷ 1999-ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. തളിപ്പറമ്പ് ദേശീയപാതാ വിഭാഗം ഭൂമി ഏറ്റെടുക്കൽ ഓഫീസ്, കണ്ണൂർ താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും കണ്ണൂർ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലെ ഭരണപരിചയസമ്പത്തുമായാണ് കെ.കെ. സുനിഷ തളിപ്പറമ്പ് തഹസിൽദാറിന്റെ ചുമതലയേൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384070/kk-sunisha-takes-charge-taliparamba-tahsildar)