---
title: "പഴയങ്ങാടിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Pazhayangadi Accident Lorry Private Bus Collision Many Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384071/pazhayangadi-lorry-private-bus-collision-injured"
published_at: "2026-09-24T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab52281760f0_simple-card.jpg"
keywords: ["Kannur News", "Pazhayangadi News", "Accident News", "Kerala News"]
---

# പഴയങ്ങാടിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.

അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി.പരിക്കേറ്റവരിൽ ചിലരെ സമീപത്തെ ആശുപത്രികളിലും മറ്റുചിലരെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചതായാണ് വിവരം.

അപകടത്തെ തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തിന്റെ കൂടുതൽ വിവരങ്ങളും പരിക്കേറ്റവരുടെ വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384071/pazhayangadi-lorry-private-bus-collision-injured)