---
title: "മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറെ കണ്ടെത്താൻ മുഖംവര മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ"
english_title: "DYFI Face Drawing Competition Taliparamba Protest Against CM VD Satheesan Chartered Flight Sponsorship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384108/dyfi-face-drawing-competition-taliparamba-cm-sponsor-protest"
published_at: "2026-09-25T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5f1a5851aa_1000879328.jpg"
keywords: ["Taliparamba News", "DYFI News", "Kannur News", "Political News"]
---

# മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറെ കണ്ടെത്താൻ മുഖംവര മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** തളിപ്പറമ്പ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാന യാത്രയ്ക്ക് പിന്നിലെ അജ്ഞാത സ്പോൺസറെ കണ്ടെത്താൻ മുഖംവര മത്സരം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാന യാത്രയ്ക്ക് പിന്നിലെ അജ്ഞാത സ്പോൺസറെ കണ്ടെത്താൻ മുഖംവര മത്സരം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധം മുഖ്യമന്ത്രി പൊതുജനത്തെയാകെ വെല്ലുവിളിച്ച് അഴിമതി ഇനിയും നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ചാർട്ടേഡ് വിമാനയാത്ര ആര്, എന്തിന് സ്പോൺസർ ചെയ്തതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അത്തരം സ്പോൺസർഷിപ്പുകൾ ഇനിയും സ്വീകരിക്കുമെന്നും പറയുന്നതായും ഡി.വൈ.എഫ്.ഐ വിമർശിച്ചു.

ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ രേഖാചിത്രം വരച്ച് പച്ചയായ അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ മുഖംവര മത്സരം സംഘടിപ്പിച്ചത്.

തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖംവര മത്സരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. പ്രജീഷ് ബാബു അധ്യക്ഷനായി. സി.കെ ഷോന, ഐ ശ്രീകുമാർ, മനു സേവ്യർ, പി നിജേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് പ്രോത്സാഹനമായി മെഴുകുതിരി സമ്മാനമായി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384108/dyfi-face-drawing-competition-taliparamba-cm-sponsor-protest)