---
title: "ഏഴിലോട് വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയവർ പിടിച്ചുപറിച്ചു"
english_title: "Elderly Woman Gold Chain Snatched Pariyaram Bike Borne Couple Robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384112/pariyaram-gold-chain-snatching-elderly-woman-robbery"
published_at: "2026-09-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5fd669a132_1000187504.jpg"
keywords: ["Kannur News", "Pariyaram News", "Crime News", "Chain Snatching"]
---

# ഏഴിലോട് വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയവർ പിടിച്ചുപറിച്ചു

> **Lead Summary:** *New Title*

## Article Content

*New Title*

പരിയാരത്ത് വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയ ദമ്പതികൾ പിടിച്ചുപറിച്ചു

*SEO Title (

പരിയാരം: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ ഒന്നരപവൻ (12 ഗ്രാം) സ്വർണമാല ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പിടിച്ചുപറിച്ചു കടന്നു കളഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പുറച്ചേരിയിൽ വെച്ചായിരുന്നു സംഭവം. ഏഴിലോട് പുറച്ചേരിയിലെ കിഴക്കേവീട്ടിൽ കെ.വി സരോജിനിയുടെ (72) മാലയാണ് കവർന്നത്. ഏഴിലോട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. 1,60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പരിയാരം പോലീസ് കേസെടുത്തു. പരിയാരം എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384112/pariyaram-gold-chain-snatching-elderly-woman-robbery)