---
title: "ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കാൻ നിർദ്ദേശം; കണ്ണൂരിൽ 2.59 ലക്ഷം കാർഡുകളെ ബാധിക്കും"
english_title: "Ration Cards Cancellation Kerala One Time Ration Not Taken Kannur 2.59 Lakh Cards"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384139/ration-cards-cancellation-kerala-kannur-259-lakh-cards-affected"
published_at: "2026-09-25T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6272567fb7_IMG-20191107-WA0081.jpg"
keywords: ["Kannur News", "Kerala News", "Ration Card News", "Civil Supplies"]
---

# ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കാൻ നിർദ്ദേശം; കണ്ണൂരിൽ 2.59 ലക്ഷം കാർഡുകളെ ബാധിക്കും

> **Lead Summary:** **കണ്ണൂർ: **ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കാൻ നിർദ്ദേശം. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഓഫീസാണ് നടപടി സ്വീകരിക്കുന്നത്.സിവിൽ സപ്ലൈസ് വിഭാഗത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ 2,59,665 കാർഡുകാരെയാണ് ഈ നിർദ്ദേശം പ്രധാനമായും പ്രതികൂലമായി ബാധിക്കുക.വെള്ള നിറത്തിലുള്ള കാർഡുകൾക്ക് മാസങ്ങളായി രണ്ട് കിലോ അരി മാത്രമാണ് റേഷൻ വിഹിതം.

## Article Content

**കണ്ണൂർ: **ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കാൻ നിർദ്ദേശം. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഓഫീസാണ് നടപടി സ്വീകരിക്കുന്നത്.സിവിൽ സപ്ലൈസ് വിഭാഗത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ 2,59,665 കാർഡുകാരെയാണ് ഈ നിർദ്ദേശം പ്രധാനമായും പ്രതികൂലമായി ബാധിക്കുക.വെള്ള നിറത്തിലുള്ള കാർഡുകൾക്ക് മാസങ്ങളായി രണ്ട് കിലോ അരി മാത്രമാണ് റേഷൻ വിഹിതം.

മൂന്നുമാസമായി റേഷൻ വിഹിതം വാങ്ങാത്ത മുൻഗണന കാർഡുകൾ ഉടൻ റീ ആക്ടിവേറ്റ് ചെയ്യുന്നുണ്ട്.ഈ മാതൃകയിൽ മുൻഗണനേതര കാർഡുകളും അസ്ഥിരപ്പെടുത്താനാണ് നീക്കം. സർക്കാർ ആവശ്യങ്ങൾക്കും മറ്റുമായി കാർഡ് വേണ്ടിവരുമ്പോഴാണ് പ്രതിസന്ധിയുണ്ടാവുക. റേഷൻ കാർഡുകൾ നല്ലൊരു ശതമാനവും തിരിച്ചറിയൽ രേഖ എന്ന നിലയിലാണ് നിലനിർത്തുന്നത്.

റേഷൻ കാർഡ് അസ്ഥിരപ്പെടുത്തുന്നതിന് മുമ്പായി കാർഡിൽ ഉൾപ്പെട്ട അംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു.രാജ്യത്ത് എവിടെയെങ്കിലുമായി ഒന്നിലധികം റേഷൻ കാർഡുകളിൽ ഏതെങ്കിലും കുടുംബാംഗങ്ങളുടെ പേര് ഉൾപ്പെട്ടാൽ നടപടി സ്വീകരിക്കും. ആധാർ അധിഷ്ഠിത പരിശോധനയിലൂടെയാണ് നടപടി സ്വീകരിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384139/ration-cards-cancellation-kerala-kannur-259-lakh-cards-affected)