---
title: "ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; വെൽനസ് സെന്റർ ഉടമ കസ്റ്റഡിയിൽ"
english_title: "Kannur Physio Therapy Harassment Complaint Wellness Center Owner Custody Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384154/kannur-physio-therapy-harassment-wellness-center-owner-custody"
published_at: "2026-09-25T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab63ec4a694b_IMG-20191107-WA0081.jpg"
keywords: ["Kannur News", "Crime News", "Payyannur News", "Kerala News"]
---

# ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; വെൽനസ് സെന്റർ ഉടമ കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **ഫിസിയോ തെറാപ്പിക്കിടെ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആരോഗ്യ വെൽനസ് സെന്റർ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ സ്വദേശിയായ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കണ്ണൂർ: **ഫിസിയോ തെറാപ്പിക്കിടെ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആരോഗ്യ വെൽനസ് സെന്റർ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ സ്വദേശിയായ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചികിത്സയ്ക്കിടയിൽ ഇയാൾ മോശമായി പെരുമാറിയെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സമാനമായ കേസിൽ ഇയാൾക്കെതിരെ മുൻപും നടപടിയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശരത് നമ്പ്യാരെ പോലീസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384154/kannur-physio-therapy-harassment-wellness-center-owner-custody)