---
title: "സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക യാത്ര; കെ.എം ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി"
english_title: "KM Shaji Private Vehicle Official Travel Complaint Transport Commissioner High Court Lawyer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384170/km-shaji-private-vehicle-official-travel-complaint-transport-commissioner"
published_at: "2026-09-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6568ea988a_IMG-20191107-WA0081.jpg"
keywords: ["Kerala News", "Kannur News", "KM Shaji News", "Political News"]
---

# സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക യാത്ര; കെ.എം ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

> **Lead Summary:** **കൊച്ചി: **സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മീഷണർക്ക് പരാതി നൽകിയത് ഹൈക്കോടതി അഭിഭാഷകൻ.കെ.എം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു.

## Article Content

**കൊച്ചി: **സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മീഷണർക്ക് പരാതി നൽകിയത് ഹൈക്കോടതി അഭിഭാഷകൻ.കെ.എം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു.

സ്വകാര്യ കാറിൽ 'കേരള സ്റ്റേറ്റ്' എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക നമ്പർ ഉപയോഗിച്ചതും നിയമവിരുദ്ധമാണ്. ദേശീയ പതാകയും ചിഹ്നവും കെ.എം ഷാജി ദുരുപയോഗം ചെയ്തു.

കെ.എം ഷാജിയുടെ നടപടി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഉടമ വാഹനം വിട്ടുനൽകിയത് പരസ്പര നേട്ടത്തിന് വേണ്ടിയാണെന്നും പരാതിയിൽ പറയുന്നു.വാഹനത്തിന്റെ രജിസ്ട്രേഷൻ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

ഔദ്യോഗിക ചിഹ്നങ്ങൾ ദുരുപയോഗം ചെയ്തതിൽ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാർ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാർ തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384170/km-shaji-private-vehicle-official-travel-complaint-transport-commissioner)