---
title: "പരിയാരം പുറച്ചേരിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്നു; മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ പിടിയിൽ"
english_title: "Pariyaram Puracheril Gold Chain Snatching Elderly Woman Couple Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384176/pariyaram-puracheri-chain-snatching-elderly-woman-couple-arrested"
published_at: "2026-09-25T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab65c1e078b1_simple-card.jpg"
keywords: ["Kannur News", "Crime News", "Pariyaram News", "Gold Chain Theft"]
---

# പരിയാരം പുറച്ചേരിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്നു; മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ പിടിയിൽ

> **Lead Summary:** **പരിയാരം: **പുറച്ചേരിയിൽ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല മോഷ്ടിച്ചു.പുറച്ചേരി സ്വദേശിയായ കെ.വി സരോജിനിയുടെ ഒന്നര പവന്റെ സ്വർണമാലയാണ് കവർന്നത്.

## Article Content

**പരിയാരം: **പുറച്ചേരിയിൽ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല മോഷ്ടിച്ചു.പുറച്ചേരി സ്വദേശിയായ കെ.വി സരോജിനിയുടെ ഒന്നര പവന്റെ സ്വർണമാലയാണ് കവർന്നത്.

പകൽ 12 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ പോയി മടങ്ങവെ വീടിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം.ഇരുചക്ര വാഹനത്തിലെത്തിയ ഒരു സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിയുടെ അടുത്ത് വണ്ടി നിർത്തി സംസാരിക്കവെ പുറകിലിരുന്ന സ്ത്രീ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു.

സരോജിനി ബഹളം വച്ച് പിറകെ ഓടിയെങ്കിലും മോഷ്ടാക്കൾ അമിത വേഗത്തിൽ കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം നടത്തിയപ്പോൾ പയ്യന്നൂരിൽ താമസിക്കുന്ന ദമ്പതികളായ അർജുൻ, ഹെൽന എന്നിവരാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി.

മണിക്കൂറുകൾക്കുള്ളിൽ അർജുനെ പയ്യന്നൂർ ടൗണിൽ വെച്ച് പിടികൂടി.പരിയാരം എസ്.ഐ യദുകൃഷ്ണൻ, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒ ജി. ജേഷ്, സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384176/pariyaram-puracheri-chain-snatching-elderly-woman-couple-arrested)