---
title: "കള്ളക്കടൽ ജാഗ്രതാ നിർദേശം: കേരള തീരത്ത് റെഡ് അലർട്ട്, വളപട്ടണം മുതൽ ന്യൂ മാഹി വരെ പ്രത്യേക ജാഗ്രത"
english_title: "Kallakkadal Alert Red Alert Kerala Coast INCOIS Warning Valapattanam New Mahe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384201/kallakkadal-alert-red-alert-kerala-coast-incois-warning-september-2026"
published_at: "2026-09-25T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6a6dac0afe_1000881352.jpg"
keywords: ["Kerala News", "Weather Alert", "Kallakkadal Alert", "INCOIS", "Coastal Alert"]
---

# കള്ളക്കടൽ ജാഗ്രതാ നിർദേശം: കേരള തീരത്ത് റെഡ് അലർട്ട്, വളപട്ടണം മുതൽ ന്യൂ മാഹി വരെ പ്രത്യേക ജാഗ്രത

> **Lead Summary:** കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.

## Article Content

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.

കേരള തീരത്ത് 26/09/2026 പുലർച്ചെ 02.30 മുതൽ 28/09/2026 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

വളപട്ടണം മുതൽ ന്യൂ മാഹി വരെ പ്രത്യേക ജാഗ്രത ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384201/kallakkadal-alert-red-alert-kerala-coast-incois-warning-september-2026)