---
title: "സൂപ്പർ ലീഗ് കേരള: ഉദ്ഘാടന മത്സരത്തിൽ തൃശ്ശൂരിനെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ്"
english_title: "Super League Kerala Season 3 Opening Match Kannur Warriors Beat Thrissur Magic FC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384230/super-league-kerala-kannur-warriors-beat-thrissur-magic-fc-opener"
published_at: "2026-09-26T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab74036761fa_IMG-20191107-WA0081.jpg"
keywords: ["Kerala News", "Sports News", "Super League Kerala", "Kannur Warriors", "Football News"]
---

# സൂപ്പർ ലീഗ് കേരള: ഉദ്ഘാടന മത്സരത്തിൽ തൃശ്ശൂരിനെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ്

> **Lead Summary:** **കണ്ണൂർ: **സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം. തൃശ്ശൂർ മാജിക് എഫ്.സി.യെയാണ് കണ്ണൂർ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂരിന്റെ ജയം.

## Article Content

**കണ്ണൂർ: **സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം. തൃശ്ശൂർ മാജിക് എഫ്.സി.യെയാണ് കണ്ണൂർ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂരിന്റെ ജയം.

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.കഴിഞ്ഞ സീസണിലെ ഫൈനൽ പോരാളികളാണ് ഇത്തവണ അതേ സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയത്. നിലവിലെ ജേതാക്കളാണെന്ന ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്സ് തൃശ്ശൂർ മാജിക് എഫ്.സിക്കെതിരെ കളിക്കാനിറങ്ങിയത്.

ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളുമായെത്തിയ കണ്ണൂർ കളിക്കളത്തിലും മികവോടെ പന്തുതട്ടി.ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമണ ഫുട്ബോളുമായി കളം നിറഞ്ഞ കണ്ണൂർ തൃശ്ശൂരിനെ പ്രതിരോധത്തിലാക്കി. 18-ാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട് കണ്ണൂർ ഞെട്ടിച്ചു. അൽവാരസ് ഗോമസാണ് കണ്ണൂരിനായി ഗോൾ അടിച്ചത്.

ഗോൾ അടിച്ചതിന് പിന്നാലെയും കണ്ണൂർ മുന്നേറ്റങ്ങൾ തുടർന്നു.അതേസമയം പന്ത് കൈവശം വെച്ച് കളിച്ച് തൃശ്ശൂർ തിരിച്ചടിക്കായി പിടിമുറുക്കി. എന്നാൽ കണ്ണൂർ പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യപകുതി ഒരു ഗോളിന് കണ്ണൂർ മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ തൃശ്ശൂരിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച കണ്ണൂർ ജയത്തോടെ മടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384230/super-league-kerala-kannur-warriors-beat-thrissur-magic-fc-opener)