---
title: "ഏഴാം മൈൽ ടാപ്കോസ് ഹാളിന് സമീപത്തെ മിനി മാസ്റ്റ് ലൈറ്റ് പ്രകാശം കുറഞ്ഞു; അറ്റകുറ്റപ്പണി വേണമെന്ന് നാട്ടുകാർ"
english_title: "Taliparamba Ezham Mile Mini Mast Light Dim Complaint Municipality Action Demanded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384231/taliparamba-ezham-mile-mini-mast-light-complaint-repair-demand"
published_at: "2026-09-26T09:20:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab74110e3b02_simple-card.jpg"
keywords: ["Taliparamba News", "Kannur News", "Local News", "Municipality News"]
---

# ഏഴാം മൈൽ ടാപ്കോസ് ഹാളിന് സമീപത്തെ മിനി മാസ്റ്റ് ലൈറ്റ് പ്രകാശം കുറഞ്ഞു; അറ്റകുറ്റപ്പണി വേണമെന്ന് നാട്ടുകാർ

> **Lead Summary:** **തളിപ്പറമ്പ്: **ഏഴാം മൈൽ ടാപ്കോസ് ഹാളിന് സമീപത്തെ മിനി മാസ്റ്റ് ലൈറ്റിന്റെ പ്രകാശം കുറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് രാത്രികാല വെളിച്ചം അപര്യാപ്തമാകുന്നതായി നാട്ടുകാർ.

## Article Content

**തളിപ്പറമ്പ്: **ഏഴാം മൈൽ ടാപ്കോസ് ഹാളിന് സമീപത്തെ മിനി മാസ്റ്റ് ലൈറ്റിന്റെ പ്രകാശം കുറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് രാത്രികാല വെളിച്ചം അപര്യാപ്തമാകുന്നതായി നാട്ടുകാർ.

ലൈറ്റിലെ മുഴുവൻ വിളക്കുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് ആവശ്യം. മിനി മാസ്റ്റ് ലൈറ്റിന്റെ പ്രശ്നം ഏഴാം മൈൽ പടിഞ്ഞാറ് സി.പി.ഐ.എം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പ്രദേശത്തെ നഗരസഭാ കൗൺസിലറും നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പറയുന്നത്.രാത്രികാലത്ത് നിരവധി പേർ സഞ്ചരിക്കുന്ന പ്രദേശമായതിനാൽ ആവശ്യമായ പ്രകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പള്ളിയിലേക്ക് പോകുന്നവർ, കാൽനട യാത്രക്കാർ, വയോധികർ തുടങ്ങിയവർക്കും വെളിച്ചക്കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി.മിനി മാസ്റ്റ് ലൈറ്റിന്റെ മുഴുവൻ ലൈറ്റുകളും കാര്യക്ഷമമാക്കി പ്രദേശത്ത് മതിയായ വെളിച്ചം ഉറപ്പാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384231/taliparamba-ezham-mile-mini-mast-light-complaint-repair-demand)