---
title: "പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് യാത്രക്കാരി ബസിനുള്ളിൽ തെറിച്ചുവീണ് പരിക്ക്; മാധവി ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "Pariyaram Madhavi Bus Rash Driving Case Passenger Injured Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384250/pariyaram-madhavi-bus-rash-driving-passenger-injured-case"
published_at: "2026-09-26T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab75a66a7b47_IMG-20191107-WA0074.jpeg"
keywords: ["Kannur News", "Crime News", "Pariyaram News", "Bus Accident News", "Kerala Police"]
---

# പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് യാത്രക്കാരി ബസിനുള്ളിൽ തെറിച്ചുവീണ് പരിക്ക്; മാധവി ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം:** അമിതവേഗത്തിലും അശ്രദ്ധമായും ബസ് ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് യാത്രക്കാരി ബസിനുള്ളിൽ തെറിച്ചുവീണ് പരിക്കേറ്റതായി പരാതി. സംഭവത്തിൽ മാധവി ബസ് ഡ്രൈവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം:** അമിതവേഗത്തിലും അശ്രദ്ധമായും ബസ് ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് യാത്രക്കാരി ബസിനുള്ളിൽ തെറിച്ചുവീണ് പരിക്കേറ്റതായി പരാതി. സംഭവത്തിൽ മാധവി ബസ് ഡ്രൈവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം അമ്മാനപ്പാറയിലെ കീരന്റകത്ത് വീട്ടിൽ കെ. ഫാത്തിമത്ത് ഷഹാന (18) നൽകിയ പരാതിയിലാണ് കെ.എൽ 58 എ.ജി 7900 നമ്പർ മാധവി ബസിന്റെ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.സെപ്റ്റംബർ 23ന് വൈകിട്ട് 4.55ഓടെയായിരുന്നു സംഭവം.

ഫാത്തിമത്ത് ഷഹാനയും സുഹൃത്തുക്കളും വിളയാങ്കോട് നിന്ന് ചുടലയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലും അശ്രദ്ധയിലും ബസ് ഓടിച്ച ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഷഹാന ബസിനുള്ളിൽ തെറിച്ചുവീണ് പരിക്കേറ്റെന്നാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384250/pariyaram-madhavi-bus-rash-driving-passenger-injured-case)