---
title: "ജോലി വാഗ്ദാനം ചെയ്ത് 8.26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; രണ്ടുപേർക്കെതിരെ കേസ്"
english_title: "Pariyaram Job Fraud Case Mother Cheated 8.25 Lakh Two Booked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384254/pariyaram-job-fraud-mother-cheated-8-lakh-case"
published_at: "2026-09-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab75bc1ad576_IMG-20191107-WA0074.jpeg"
keywords: ["Kannur News", "Crime News", "Pariyaram News", "Job Fraud", "Kerala Police"]
---

# ജോലി വാഗ്ദാനം ചെയ്ത് 8.26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** പരിയാരം: മകന് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 8.26 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.

## Article Content

പരിയാരം: മകന് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 8.26 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.

എറണാകുളം മൈക്കാട്ടെ മാളിയേക്കൽ വീട്ടിൽ ഫ്‌ളെമിൻ ഫ്രാൻസീസ് (38), തിരുവനന്തപുരം വെട്ടുകാട് ചർച്ച് റോഡിലെ ടി.സി. 32/824 സാവിയോ നിവാസിൽ മെറ്റ് സോണിയ റോയ് എന്നിവർക്കെതിരെയാണ് കേസ്.

എടക്കോം കണാരംവയലിലെ കോമ്പിക്കുന്നേൽ സുമ ജോസ് (54) നൽകിയ പരാതിയിലാണ് നടപടി. 2025 സെപ്റ്റംബർ 29-ന് പ്രതികൾ ഗൂഢാലോചന നടത്തി, ഫ്‌ളെമിന്റെ നിർദേശപ്രകാരം സുമയുടെ അക്കൗണ്ടിൽനിന്ന് മെറ്റ് സോണിയ റോയിയുടെ അക്കൗണ്ടിലേക്ക് 8,25,920 രൂപ കൈമാറിയെന്നാണ് പരാതി.

തുക കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384254/pariyaram-job-fraud-mother-cheated-8-lakh-case)