---
title: "യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ കണ്ണൂരിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ സെപ്തംബർ 29ന്"
english_title: "Kannur Merchants Protest UPI MDR Charges September 29 Dharna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384321/kannur-merchants-protest-upi-mdr-charges-september-29"
published_at: "2026-09-26T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7ac38a4f6e_IMG-20191107-WA0081.jpg"
keywords: ["Kannur News", "UPI MDR Charges", "Merchant Protest", "Kerala News", "Business News"]
---

# യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ കണ്ണൂരിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ സെപ്തംബർ 29ന്

> **Lead Summary:** **കണ്ണൂർ :** യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 29 ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.

## Article Content

**കണ്ണൂർ :** യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 29 ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.

ധർണ കണ്ണൂർ എം എൽ എ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ആക്കം കൂട്ടാൻ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിച്ച ശേഷം യു പി ഐ ഇടപാടുകൾക്ക് മേൽ എം ഡി ആർ ചാർജുകൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

വ്യാപാരി സമൂഹത്തെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഷിജിനോജ് നരിതൂക്കിൽ, ജില്ലാ ജനറൽ സെക്രട്ടറി എ യു തിരാജു, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, ജില്ലാ കോർഡിനേറ്റർ സിനോജ് മാക്സ്, ജില്ലാ വൈസ് പ്രസിഡന്റ് ബുഷ്റ ചിറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384321/kannur-merchants-protest-upi-mdr-charges-september-29)