---
title: "30 കോടി ബമ്പർ വിറ്റത് വടക്കാഞ്ചേരി സ്വദേശി സുജിത്ത്; കടബാധ്യതയ്ക്കും ജപ്തി ഭീഷണിക്കുമിടയിൽ ഏജൻസി കമ്മീഷൻ ആശ്വാസം"
english_title: "Onam Bumper 30 Crore Ticket Sold By Taliparamba Agent Sujith Vadakanchery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384330/onam-bumper-30-crore-ticket-sold-sujith-vadakanchery-taliparamba"
published_at: "2026-09-26T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7bbfb230d6_simple-card.jpg"
keywords: ["Taliparamba News", "Kannur News", "Onam Bumper", "Kerala Lottery", "Lottery Agent Sujith"]
---

# 30 കോടി ബമ്പർ വിറ്റത് വടക്കാഞ്ചേരി സ്വദേശി സുജിത്ത്; കടബാധ്യതയ്ക്കും ജപ്തി ഭീഷണിക്കുമിടയിൽ ഏജൻസി കമ്മീഷൻ ആശ്വാസം

> **Lead Summary:** **തളിപ്പറമ്പ്: **ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശിയായ ലോട്ടറി ഏജന്റ് സുജിത്ത്.തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് സുജിത്ത് 30 ടിക്കറ്റുകൾ വാങ്ങി വിൽപ്പന നടത്തിയത്.

## Article Content

**തളിപ്പറമ്പ്: **ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശിയായ ലോട്ടറി ഏജന്റ് സുജിത്ത്.തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് സുജിത്ത് 30 ടിക്കറ്റുകൾ വാങ്ങി വിൽപ്പന നടത്തിയത്.

എന്നാൽ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.കടുത്ത സാമ്പത്തിക ബാധ്യതകളും ജപ്തി ഭീഷണിയും നേരിടുന്നതിനിടയിലാണ് സുജിത്തിനെ തേടി ഏജൻസി കമ്മീഷന്റെ രൂപത്തിൽ വലിയൊരു ആശ്വാസമെത്തുന്നത്.

ഏകദേശം 50 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നും വീട് ജപ്തി ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് നോട്ടീസ് വന്നിരിക്കുന്ന അവസ്ഥയിലായിരുന്നു താനെന്നും സുജിത്ത് പ്രതികരിച്ചു.

മുമ്പ് ടിപ്പറും ജെ.സി.ബിയും മറ്റും സർവീസ് നടത്തിയിരുന്ന തനിക്ക് വലിയ പിഴകളും ചെലവുകളും വന്ന് നഷ്ടത്തിലായതോടെയാണ് ഒരു വർഷം മുൻപ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്. കുടുംബം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് താൻ വിറ്റ ടിക്കറ്റിന് ബമ്പർ സമ്മാനം അടിച്ചെന്ന സന്തോഷവാർത്ത എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384330/onam-bumper-30-crore-ticket-sold-sujith-vadakanchery-taliparamba)