---
title: "ചിറവക്കിൽ ട്രാഫിക് സിഗ്നൽ മാസങ്ങളായി നിശ്ചലം; ഗതാഗതക്കുരുക്ക് രൂക്ഷം"
english_title: "Chiravakku Traffic Signal Not Working Months Traffic Congestion Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384367/chiravakku-traffic-signal-not-working-congestion-taliparamba"
published_at: "2026-09-27T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab89578a201b_simple-card.jpg"
keywords: ["Taliparamba News", "Chiravakku News", "Traffic Block", "Kannur News"]
---

# ചിറവക്കിൽ ട്രാഫിക് സിഗ്നൽ മാസങ്ങളായി നിശ്ചലം; ഗതാഗതക്കുരുക്ക് രൂക്ഷം

> **Lead Summary:** **തളിപ്പറമ്പ്: **ചിറവക്കിൽ തളിപ്പറമ്പ് നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം മാസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സിഗ്നൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഇത്രത്തോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

## Article Content

**തളിപ്പറമ്പ്: **ചിറവക്കിൽ തളിപ്പറമ്പ് നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം മാസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സിഗ്നൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഇത്രത്തോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ മെയിൻ റോഡിലൂടെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ ഇടയ്ക്കിടെ മുന്നോട്ട് കയറുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കൂട്ടത്തോടെ മുന്നോട്ട് നീങ്ങുന്നതോടെ റോഡിൽ നീണ്ട വാഹനനിര രൂപപ്പെടുകയാണ്.

നിലവിൽ ഗതാഗത നിയന്ത്രണത്തിനായി ഒരു പോലീസുകാരൻ മാത്രമാണ് ഉണ്ടാകുന്നത്. വൈകുന്നേരങ്ങളിൽ വാഹനത്തിരക്ക് വർധിക്കുന്നതോടെ ഗതാഗത നിയന്ത്രണം കൂടുതൽ ബുദ്ധിമുട്ടാകുന്നതായും നാട്ടുകാർ പറയുന്നു.

അതേസമയം, ചിറവക്കിൽ നിന്ന് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡിലും ഗതാഗതക്കുരുക്ക് പതിവാകുകയാണ്. ക്ഷേത്രത്തിന് സമീപമുള്ള റോഡിലാണ് പലപ്പോഴും വാഹനങ്ങൾ കുരുങ്ങുന്നത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ഇവിടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങളും തിരിച്ചുപോകുന്ന വാഹനങ്ങളും ഒരേസമയം വർധിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണത്തിനായി തിരക്കേറിയ ദിവസങ്ങളിലും സമയങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384367/chiravakku-traffic-signal-not-working-congestion-taliparamba)