---
title: "പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഒക്ടോബർ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച്, കെ സുധാകരൻ എംപി നേതൃത്വം നൽകും"
english_title: "Palakkad Railway Division Split Night March Kannur K Sudhakaran MP October 1"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384430/palakkad-railway-division-split-night-march-kannur-sudhakaran"
published_at: "2026-09-27T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab919eb8b986_1000885155.jpg"
keywords: ["Kannur News", "Railway News", "K Sudhakaran", "UDF News", "Palakkad Division"]
---

# പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഒക്ടോബർ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച്, കെ സുധാകരൻ എംപി നേതൃത്വം നൽകും

> **Lead Summary:** കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഒക്ടോബർ 1ന് കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് കെഎസ്ആർടിസി പരിസരത്ത് നിന്ന് ആരംഭിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കാൻ യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഒക്ടോബർ 1ന് കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് കെഎസ്ആർടിസി പരിസരത്ത് നിന്ന് ആരംഭിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കാൻ യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

മാർച്ചിന്റെ പ്രചരണാർത്ഥം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റികൾ വിളിച്ചുചേർക്കാൻ യോഗം നിർദ്ദേശം നൽകി.

വോട്ടർപട്ടിക ശുചീകരണത്തിന് മറവിൽ ജെൻസി വിഭാഗത്തിൽപ്പെട്ട വോട്ടർമാർ അടക്കമുള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സഹ കമ്മീഷണർമാരുടെ എതിർപ്പ് പോലും വകവെക്കാതെ ബിജെപിക്ക് വേണ്ടി എസ്‌ഐആറിന്റെ പേരിൽ നടത്തിയ വോട്ട് കൊള്ള ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യത്തിനേറ്റ കളങ്കമാണെന്നും വോട്ടുചോരിക്ക് നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുകയും അദ്ദേഹത്തെ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ സുധാകരൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ടി മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ടി.ഒ മോഹനൻ എംഎൽഎ ആമുഖഭാഷണം നടത്തി. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, സി.എ അജീർ, എ.ഡി. മുസ്തഫ, എൻ. സുനിൽ പ്രകാശ്, എ കൃഷ്ണൻ, ജോസ് വേലിയ്ക്കകത്ത്, സുധീഷ് കടന്നപ്പള്ളി, ജോൺസൺ പി.തോമസ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, എസ്.കെ.പി.സകരിയ, എസ്.എ ശുക്കൂർ ഹാജി, സി.എം ഗോപിനാഥൻ, പി.സി. അഹമ്മദ് കുട്ടി, പി.മുഹമ്മദ് ഇഖ്ബാൽ, ടി. ജനാർദ്ദനൻ, ടി.കെ.അജിത്ത്, പി.വിജിത്ത്കുമാർ, എൻ.പി താഹിർ, ടി.വി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384430/palakkad-railway-division-split-night-march-kannur-sudhakaran)