---
title: "സൗദിയില്‍ മയക്കുമരുന്ന് കേസില്‍ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "Malayali Executed in Saudi Dammam Drug Smuggling Case Abootti Vellili"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384441/malayali-executed-saudi-dammam-drug-case-abootti-vellili-thalassery"
published_at: "2026-09-27T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab93024d2919_IMG-20191107-WA0074.jpeg"
keywords: ["Gulf News", "Saudi News", "Dammam News", "Kannur News", "Crime News"]
---

# സൗദിയില്‍ മയക്കുമരുന്ന് കേസില്‍ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **ദമ്മാം: **മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി യുടെ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്.

## Article Content

**ദമ്മാം: **മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി യുടെ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്.

സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്.43 കിലോ വരുന്ന ലഹരിവസ്തുക്കൾ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

കേസിൽ വിചാരണ കോടതി പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു.ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് രാജവിജ്ഞാപനത്തിലൂടെ ശിക്ഷ നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384441/malayali-executed-saudi-dammam-drug-case-abootti-vellili-thalassery)