---
title: "ആംബുലൻസ് വാങ്ങാൻ മുത്തപ്പനും സംഭാവന നൽകി; മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായ അനുഭവം"
english_title: "Muthappan Donation DYFI Aardram Ambulance Fund Mullakkodi Mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384481/muthappan-donation-dyfi-aardram-ambulance-mullakkodi-mayyil"
published_at: "2026-09-28T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e2cb73973_w-1280,h-720,format-jpg,imgid-01kyj1ptxgv4afbf6mj5e3a63g,imgname-mixcollage-27-jul-2026-08-34-pm-3828-1785164688304.jpg"
keywords: ["Mayyil News", "DYFI News", "Muthappan Theyyam News", "Kannur News"]
---

# ആംബുലൻസ് വാങ്ങാൻ മുത്തപ്പനും സംഭാവന നൽകി; മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായ അനുഭവം

> **Lead Summary:** > **മയ്യിൽ:** ആംബുലൻസ് വാങ്ങാൻ മുത്തപ്പനും സംഭാവന നൽകിയത് മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായ അനുഭവമായി മാറി.ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ "ആർദ്രം" ആംബുലൻസ് വാങ്ങുന്നതിന് വേണ്ടി ഫണ്ട് ശേഖരിച്ചുവരുന്നതിനിടെയാണ് വടക്കെമലബാറിന്റെ കൺകണ്ട ദൈവമായ മുത്തപ്പനും നാടിന് വേണ്ടി കൈകോർത്തത്.

## Article Content

> **മയ്യിൽ:** ആംബുലൻസ് വാങ്ങാൻ മുത്തപ്പനും സംഭാവന നൽകിയത് മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായ അനുഭവമായി മാറി.ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ "ആർദ്രം" ആംബുലൻസ് വാങ്ങുന്നതിന് വേണ്ടി ഫണ്ട് ശേഖരിച്ചുവരുന്നതിനിടെയാണ് വടക്കെമലബാറിന്റെ കൺകണ്ട ദൈവമായ മുത്തപ്പനും നാടിന് വേണ്ടി കൈകോർത്തത്.

മുല്ലക്കൊടി പലാത്തിൽ കെ.ലീലയുടെ മകൻ കെ.മനോജിന്റെയും സി.പി അനിലയുടെയും ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് സംഭാവന നൽകുന്നതിന് വിളിച്ചു വരുത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരെ.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുമ്പോൾ മുത്തപ്പൻ വെള്ളാട്ടം ഇറങ്ങുന്ന സമയമായിരുന്നു.വീട്ടുകാരിൽ നിന്ന് തുക ഏറ്റുവാങ്ങുന്ന സമയമാണ് മുത്തപ്പനും ഈ കാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം മനസ്സിലാക്കി ഡിവൈഎഫ്ഐ പ്രവർത്തകരെ മാടി വിളിക്കുന്നത്.

> "ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണ് എല്ലാം" എന്ന് പറഞ്ഞ് അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും മുത്തപ്പൻ പ്രവർത്തകരെ ഏൽപ്പിച്ചു.ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം തുക ഏറ്റുവാങ്ങി.

പ്രസിഡന്റ് ജിതിൻ കെ.സി, മേഖല സെക്രട്ടറി അർജുൻ കയരളം, മുല്ലക്കൊടി ബ്രാഞ്ച് സെക്രട്ടറി കെ ഉത്തമൻ, റിതിൻ രാജ്, സൗമ്യ, കെ ദാമോദരൻ, കെ.വി സുധാകരൻ, കെ.ശ്രീനന്ദന, പി നന്ദന, അഖിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384481/muthappan-donation-dyfi-aardram-ambulance-mullakkodi-mayyil)