---
title: "വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കും; ഇന്റലിജൻസ് എ.ഡി.ജി.പി ഉത്തരവിറക്കി"
english_title: "VD Satheesan Security Increased Intelligence ADGP Orders Police Deployment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384541/vd-satheesan-security-increased-intelligence-adgp-order-2"
published_at: "2026-09-28T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba32eaa9a92_w-1280,h-720,format-jpg,imgid-01kyj1ptxgv4afbf6mj5e3a63g,imgname-mixcollage-27-jul-2026-08-34-pm-3828-1785164688304.jpg"
keywords: ["VD Satheesan News", "Kerala Police News", "Intelligence ADGP"]
---

# വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കും; ഇന്റലിജൻസ് എ.ഡി.ജി.പി ഉത്തരവിറക്കി

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കും. ഇന്റലിജൻസ് എ.ഡി.ജി.പി ഉത്തരവിറക്കി.പൊതുപരിപാടികളിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ മുഖ്യമന്ത്രിയെ സ്പർശിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് നടപടി.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കും. ഇന്റലിജൻസ് എ.ഡി.ജി.പി ഉത്തരവിറക്കി.പൊതുപരിപാടികളിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ മുഖ്യമന്ത്രിയെ സ്പർശിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് നടപടി.

പരിപാടികളിലും യാത്രകളിലും മതിയായ പോലീസ് വിന്യാസം നടത്തണമെന്നാണ് ഉത്തരവ്.പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കത്തക്ക വിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സുരക്ഷാ കാറ്റഗറിയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അതിനാൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പോലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങൾക്ക് ഇടവരാത്ത വിധം പൂർണ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. ജില്ലാ പോലീസ് മേധാവികൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നൽകി മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384541/vd-satheesan-security-increased-intelligence-adgp-order-2)