---
title: "കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു"
english_title: "Elderly Woman Dies After Falling From Cot Thaliparamba Muyyam Varadool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384763/elderly-woman-dies-fall-from-cot-thaliparamba-varadool"
published_at: "2026-09-29T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbcc871c339_IMG-20191107-WA0081.jpg"
keywords: ["Thaliparamba News", "Obituary News", "Kannur News"]
---

# കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു.തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മൽ പുതിയപുരയിൽ വീട്ടിൽ സി. മാധവി ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു.തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മൽ പുതിയപുരയിൽ വീട്ടിൽ സി. മാധവി ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 7.10നാണ് കട്ടിലിൽ നിന്ന് വീണത്. ഉടൻ ബന്ധുക്കൾ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു.

കാപ്പാടൻ ഗോവിന്ദന്റെ ഭാര്യയാണ്.മക്കൾ: രാമകൃഷ്ണൻ, ശിവൻ, സതി, പരേതനായ ജനാർദ്ദനൻ.മരുമക്കൾ: ലളിത (ഏഴിലോട്), വത്സല (മാതമംഗലം), സുരേശൻ (മയ്യിൽ).സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384763/elderly-woman-dies-fall-from-cot-thaliparamba-varadool)