---
title: "തളിപ്പറമ്പിൽ ബിസിഎ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ്; അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "BCA Student Brutally Ragged In Thaliparamba Sir Syed Institute Case Against Five Students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384799/bca-student-ragged-thaliparamba-sir-syed-institute-case"
published_at: "2026-09-30T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc8908a0576_IMG-20191107-WA0079.jpg"
keywords: ["Thaliparamba News", "Ragging Case", "Kannur News"]
---

# തളിപ്പറമ്പിൽ ബിസിഎ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ്; അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ ഒന്നാംവർഷ ബി.സി.എ വിദ്യാർഥിക്ക് നേരെ ക്രൂര റാഗിംഗ്. കണ്ണൂർ ഏച്ചൂർ മുണ്ടേരി കാനച്ചേരി ഹഫ്‌സ മൻസിലിൽ വി.എം. ഹാരിസിന്റെ മകൻ എൻ.പി.ആർ. മുഹമ്മദ് റിസിൽ ആണ് പരിക്കേറ്റത്.

## Article Content

തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ ഒന്നാംവർഷ ബി.സി.എ വിദ്യാർഥിക്ക് നേരെ ക്രൂര റാഗിംഗ്. കണ്ണൂർ ഏച്ചൂർ മുണ്ടേരി കാനച്ചേരി ഹഫ്‌സ മൻസിലിൽ വി.എം. ഹാരിസിന്റെ മകൻ എൻ.പി.ആർ. മുഹമ്മദ് റിസിൽ ആണ് പരിക്കേറ്റത്.

കൂത്തുപറമ്പ് അഞ്ചരക്കണ്ടി വെൺമണലിലെ മുഹമ്മദ് ഹനാൻ ഹബീബ് (18), തളിപ്പറമ്പ് കുറുമാത്തൂർ ചൊറുക്കളയിലെ അഫ്രാസിൽ അഫാൻ അമീർ അലി, ചൊറുക്കളയിലെ കെ.പി. മുഹമ്മദ് ഫഹീം റഹ്‌മാൻ, കല്യാശേരി മാങ്ങാട്ടെ കെ.പി. യാസിർ ഫയാസ്, തളിപ്പറമ്പ് മന്നയിലെ അവറക്കൻ എ. മുജീബ്‌റഹ്‌മാൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസ് എടുത്തത്.

റാഗിംഗ് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മർദനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഡോ. എം.വി.പി. സിറാജ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

സെപ്റ്റംബർ 14ന് രണ്ടാംവർഷ ബി.സി.എ വിദ്യാർഥികളായ അഞ്ചുപേർ ചേർന്ന് മുഹമ്മദ് റിസിലിനെ തടഞ്ഞുനിർത്തി അഞ്ചുപേരും ചേർന്ന് മുഹമ്മദ് റിസിലിനെ പിടിച്ചുനിർത്തി, ‘‘കണ്ണൂരിലെ ചെക്കനല്ലേ, സ്‌ട്രോങ്ങല്ലേ’’ എന്ന് ചോദിച്ച് മുഖത്ത് മാറിമാറി കൈകൊണ്ട് അടിക്കുകയും നടുവിൽ കൈകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384799/bca-student-ragged-thaliparamba-sir-syed-institute-case)