---
title: "തളിപ്പറമ്പിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാടി; സ്കൂട്ടർ മറിഞ്ഞ് സിപിഎം നേതാവിന് പരിക്ക്"
english_title: "Stray Dogs Cause Scooter Accident CPM Leader Injured In Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384895/stray-dogs-cause-accident-cpm-leader-injured-taliparamba"
published_at: "2026-09-30T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd0cbbbd855_IMG-20191107-WA0197.jpg"
keywords: ["Taliparamba News", "Stray Dog Menace", "Kannur News"]
---

# തളിപ്പറമ്പിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാടി; സ്കൂട്ടർ മറിഞ്ഞ് സിപിഎം നേതാവിന് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ നായ്ക്കൾ കൂട്ടത്തോടെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സി.പി.എം നേതാവിന് പരിക്ക്.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും സഹകരണാശുപത്രി ജീവനക്കാരനുമായ കിഴറ്റൂരിലെ ടി.വി. വിനോദിനാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്: **നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ നായ്ക്കൾ കൂട്ടത്തോടെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സി.പി.എം നേതാവിന് പരിക്ക്.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും സഹകരണാശുപത്രി ജീവനക്കാരനുമായ കിഴറ്റൂരിലെ ടി.വി. വിനോദിനാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ കിഴറ്റൂർ വായനശാലയ്ക്ക് സമീപത്തായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വിനോദിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. നായ്ക്കളെ ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പരിക്കേറ്റ വിനോദിനെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384895/stray-dogs-cause-accident-cpm-leader-injured-taliparamba)