---
title: "കൊളച്ചേരിയിൽ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന് നേരെ അക്രമം; യുവാവിനെതിരെ കേസ്"
english_title: "Attack On KSEB Staff During Transformer Repair In Kolachery Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384942/attack-kseb-staff-kolachery-transformer-repair-case"
published_at: "2026-10-01T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abddbdd0fe5f_IMG-20191107-WA0184.jpg"
keywords: ["KSEB", "Kolachery News", "Kannur News"]
---

# കൊളച്ചേരിയിൽ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന് നേരെ അക്രമം; യുവാവിനെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **കൊളച്ചേരി ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെഎസ്ഇബി ജീവനക്കാരന് നേരെ അക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

## Article Content

**മയ്യിൽ: **കൊളച്ചേരി ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെഎസ്ഇബി ജീവനക്കാരന് നേരെ അക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റ പണി ചെയ്യുന്നതിനിടെയാണ് ലൈൻമാൻ കെ.പി. അബ്ദുൾ മുനീർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആക്രമിക്കപ്പെട്ടത്. മറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് അക്രമം. ലൈൻമാനായ എം.വി. ബിജുവും സ്ഥലത്തുണ്ടായിരുന്നു.

പ്രദേശവാസിയായ ഹംദാനെതിരെ (35) ആണ് കേസെടുത്തത്. ട്രാൻസ്ഫോമർ ഓഫ് ചെയ്തു നടത്തേണ്ട പണിയാണെന്നും അൽപ സമയത്തിനകം തീരുമെന്നും അറിയിച്ചെങ്കിലും തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു.

കൊളച്ചേരി അസിസ്റ്റന്റ് എൻജിനിയർ മയ്യിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് വ്യാഴാഴ്ച രാവിലെ 9.30ന് കെഎസ്ഇബി സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384942/attack-kseb-staff-kolachery-transformer-repair-case)