---
title: "തളിപ്പറമ്പിൽ കോൺഗ്രസ് കൊടിമരം പിഴുതെറിഞ്ഞ് നശിപ്പിച്ചു"
english_title: "Congress Flag Mast Vandalized In Taliparamba Complaint Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384986/congress-flag-mast-vandalized-taliparamba-complaint"
published_at: "2026-10-01T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe13d7014ce_1000894065.jpg"
keywords: ["Thalipparamb news", "Congress"]
---

# തളിപ്പറമ്പിൽ കോൺഗ്രസ് കൊടിമരം പിഴുതെറിഞ്ഞ് നശിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ കോൺഗ്രസ് കൊടിമരം പിഴുതെറിഞ്ഞ് നശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.തിരുവനന്തപുരത്ത് ഉണ്ടായ യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ഒരു സംഘം സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ കോൺഗ്രസ് കൊടിമരം പിഴുതെറിഞ്ഞ് നശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.തിരുവനന്തപുരത്ത് ഉണ്ടായ യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ഒരു സംഘം സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ടി.ആർ. മോഹൻദാസ് പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ദേശീയപാതയോരത്ത് കോൺഗ്രസ് മന്ദിരത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് പതാകയും കൊടിമരവും സ്ഥാപിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384986/congress-flag-mast-vandalized-taliparamba-complaint)