---
title: "മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെയുള്ള ആക്രമണം; 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case Against 14 DYFI Workers For Attacking Minister Oj janeesh Vehicle In Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385076/dyfi-workers-case-minister-vehicle-attack-thaliparamba"
published_at: "2026-10-01T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe86e1e253d_1000893867.jpg"
keywords: ["Thaliparamba News", "DYFI", "OJ Janeesh"]
---

# മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെയുള്ള ആക്രമണം; 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മന്ത്രി ഒ.ജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **മന്ത്രി ഒ.ജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസ്.

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടർന്ന് 2000 രൂപയുടെ നഷ്ടമുണ്ടാക്കിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385076/dyfi-workers-case-minister-vehicle-attack-thaliparamba)