---
title: "കൗമാരക്കാരുടെ വാട്സ്ആപ്പ് കൂടുതൽ സുരക്ഷിതം; പുതിയ പേരെന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്"
english_title: "WhatsApp Introduces New Parental Controls Feature For Teenagers Safety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385148/whatsapp-new-parental-controls-feature-teenagers"
published_at: "2026-10-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5e92e9b69_IMG-20191107-WA0074.jpeg"
keywords: ["WhatsApp Parental Controls", "WhatsApp New Feature", "Teen Safety"]
---

# കൗമാരക്കാരുടെ വാട്സ്ആപ്പ് കൂടുതൽ സുരക്ഷിതം; പുതിയ പേരെന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

> **Lead Summary:** കൗമാരക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ പേരെന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.13 മുതൽ 17 വയസ്സുവരെയുള്ള ടീൻ യൂസർമാരുടെ അക്കൗണ്ടുകളിലെ ചില പ്രൈവസി, കമ്മ്യൂണിക്കേഷൻ സെറ്റിങ്സ് നിയന്ത്രിക്കാൻ ഈ സംവിധാനത്തിലൂടെ മാതാപിതാക്കൾക്ക് സാധിക്കും.

## Article Content

കൗമാരക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ പേരെന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.13 മുതൽ 17 വയസ്സുവരെയുള്ള ടീൻ യൂസർമാരുടെ അക്കൗണ്ടുകളിലെ ചില പ്രൈവസി, കമ്മ്യൂണിക്കേഷൻ സെറ്റിങ്സ് നിയന്ത്രിക്കാൻ ഈ സംവിധാനത്തിലൂടെ മാതാപിതാക്കൾക്ക് സാധിക്കും.

കുട്ടികളുടെ വാട്സ്ആപ്പ് അക്കൗണ്ട് മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങൾ ഉപയോഗിക്കാനാകുക. എന്നാൽ കുട്ടികളുടെ സ്വകാര്യ ചാറ്റുകൾ വായിക്കാനോ കോളുകൾ കേൾക്കാനോ മാതാപിതാക്കൾക്ക് സാധിക്കില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.എന്തൊക്കെ നിയന്ത്രിക്കാം?പുതിയ സംവിധാനത്തിലൂടെ മാതാപിതാക്കൾക്ക്:കുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ ആരൊക്കെ കാണണമെന്ന് നിയന്ത്രിക്കാം.

ഗ്രൂപ്പുകളിൽ ആരൊക്കെ ചേർക്കാം എന്നതിൽ നിയന്ത്രണം ഏർപ്പെടുത്താം.കുട്ടി പുതിയ ഗ്രൂപ്പിൽ ചേരുകയോ ഗ്രൂപ്പ് വിടുകയോ ചെയ്താൽ നോട്ടിഫിക്കേഷൻ ലഭിക്കും.കുട്ടി അംഗമായിരിക്കുന്ന ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചാൽ അറിയിപ്പ് ലഭിക്കും.Channels, Status തുടങ്ങിയ ഫീച്ചറുകളുടെ ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്താം.

Meta AI ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ നൽകാനും സാധിക്കും.സ്വകാര്യ ചാറ്റുകൾ മാതാപിതാക്കൾക്ക് കാണാനാകില്ലParental Controls പ്രവർത്തനക്ഷമമാക്കിയാലും കുട്ടിയുടെ വ്യക്തിഗത സന്ദേശങ്ങളിലേക്കോ കോളുകളിലേക്കോ മാതാപിതാക്കൾക്ക് പ്രവേശനം ലഭിക്കില്ല. അതായത്, കുട്ടിയുടെ ഓൺലൈൻ ആക്ടിവിറ്റിയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കുമെങ്കിലും സ്വകാര്യ സംഭാഷണങ്ങൾ നിരീക്ഷിക്കാൻ സാധിക്കില്ല.

ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം കൗമാരക്കാരെ ഓൺലൈൻ റിസ്കുകളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം അവരുടെ സ്വകാര്യതയും നിലനിർത്തുക എന്നതാണ്. പുതിയ പാരന്റൽ കൺട്രോൾ ഘട്ടംഘട്ടമായാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385148/whatsapp-new-parental-controls-feature-teenagers)