---
title: "പരിയാരം ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ."
english_title: "Youth Arrested With MDMA In Ezhilode Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385174/youth-arrested-mdma-ezhilode-pariyaram"
published_at: "2026-10-02T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf7881cc57f_simple-card-Recovered.jpg"
keywords: ["Pariyaram News", "MDMA Case", "Kannur News"]
---

# പരിയാരം ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ.

> **Lead Summary:** **പരിയാരം: **ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ.രാമന്തളി വടക്കുമ്പാട്ടെ ഫാത്തിമാസ് മൻസിലിൽ ഒ.ടി. അഹമ്മദ് ഇബ്രാഹിമിനെ യാണ് പരിയാരം എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

## Article Content

**പരിയാരം: **ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ.രാമന്തളി വടക്കുമ്പാട്ടെ ഫാത്തിമാസ് മൻസിലിൽ ഒ.ടി. അഹമ്മദ് ഇബ്രാഹിമിനെ യാണ് പരിയാരം എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ഏഴിലോട് മാരിയമ്മൻ കോവിലിന് പിറകിലെ ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 0.33 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് ടീം അംഗങ്ങളും സി.പി.ഒമാരായ അരുൺ, മിഥുൻ എന്നിവരും രഹസ്യ വിവരം ലഭിച്ചതു പ്രകാരം പരിശോധന നടത്തിയ എസ്.ഐയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385174/youth-arrested-mdma-ezhilode-pariyaram)