---
title: "CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Protest March In Veshala Against Arrest Of CPM Leaders In Delhi Demanding CEC Resignation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385238/veshala-protest-against-arrest-ma-baby-delhi-march"
published_at: "2026-10-02T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd0c0610f2_IMG-20191107-WA0081.jpg"
keywords: ["Chattukappara News", "Veshala News", "CPM Protest", "MA Baby"]
---

# CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ നടന്ന മാർച്ചിൽ പങ്കെടുത്ത സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ നടന്ന മാർച്ചിൽ പങ്കെടുത്ത സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, കെ. രാമചന്ദ്രൻ, കെ. ഗണേശൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല സംസാരിച്ചു. കെ. നാണു അധ്യക്ഷത വഹിച്ചു. കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385238/veshala-protest-against-arrest-ma-baby-delhi-march)