---
title: "തളിപ്പറമ്പ് അസംബ്ലി മണ്ഡലം യങ് ഡെമോക്രാറ്റ്സ് കമ്മിറ്റി രൂപീകരിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Taliparamba Assembly Young Democrats Committee Formed New Office Bearers Elected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385284/taliparamba-young-democrats-committee-formed"
published_at: "2026-10-03T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac07e855c92f_simple-card-Recovered.jpg"
keywords: ["Taliparamba News", "Young Democrats", "SDPI"]
---

# തളിപ്പറമ്പ് അസംബ്ലി മണ്ഡലം യങ് ഡെമോക്രാറ്റ്സ് കമ്മിറ്റി രൂപീകരിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് അസംബ്ലി മണ്ഡലം യങ് ഡെമോക്രാറ്റ്സ് കമ്മിറ്റി രൂപീകരണവും യൂത്ത് കൗൺസിലും നടന്നു.ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ തലമുറയെയാണ് ആനുകാലിക ഇന്ത്യ ആവശ്യപ്പെടുന്നത് എന്ന് ഉദ്ഘാടന പ്രഭാഷകൻ എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് അസംബ്ലി മണ്ഡലം യങ് ഡെമോക്രാറ്റ്സ് കമ്മിറ്റി രൂപീകരണവും യൂത്ത് കൗൺസിലും നടന്നു.ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ തലമുറയെയാണ് ആനുകാലിക ഇന്ത്യ ആവശ്യപ്പെടുന്നത് എന്ന് ഉദ്ഘാടന പ്രഭാഷകൻ എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി പറഞ്ഞു.

യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർ അമീൻ പി.എം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കൺവീനർ അഡ്വ. ആയിഷ റുമാന വിഷയാവതരണം നടത്തി. ജില്ലാ ജോയിന്റ് കൺവീനർ ശർമില ഷിറിൻ പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തി.എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത്, വിമൻ ഇന്ത്യാ മൂവ്മെന്റ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സഫീറ ഇസഹാഖ് എന്നിവർ ആശംസകൾ നേർന്നു.പുതിയ ഭാരവാഹികൾ:

മണ്ഡലം പ്രസിഡന്റ് - ഇസഹാഖ് മലപ്പട്ടം, വൈസ് പ്രസിഡന്റ് - റമീസ ത്വൽഹത്ത്, സെക്രട്ടറിമാർ - സാലി ഇബ്രാഹിം, സുഹൈൽ എം, ജോയിന്റ് സെക്രട്ടറി - മുഹ്സിൻ തിരുവട്ടൂർ, ട്രഷറർ - അഫ്സൽ കുറ്റേരി.മണ്ഡലം കമ്മിറ്റി അംഗങ്ങൾ: ഫാത്തിമ സി.കെ, നൂറാ റാസിഖ്, സുഹൈല മുഹമ്മദ്, മുഹമ്മദ് ഹാബിസ്, ഷഹാന ഷഹീർ, മുഹമ്മദ് ഷാഹിദ് കെ, അനസ് പാലത്തുംകര.നിയുക്ത മണ്ഡലം പ്രസിഡന്റ് ഇസഹാഖ് മലപ്പട്ടം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385284/taliparamba-young-democrats-committee-formed)